Thursday, January 21, 2021

വട്ടമേശ സമ്മേളനങ്ങൾ(LDC/LGS, 10th level preliminary exam)


1. ഒന്നാം വട്ടമേശ സമ്മേളനം നടന്നത്?
Ans: 1930 നവംബർ 12 - 1931 ജനുവരി 19

2. ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത്?
Ans: ജോർജ്ജ് അഞ്ചാമൻ

3. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
Ans: ഇർവിൻ പ്രഭു

4. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Ans: റാംസെ മക്ഡോനാൾഡ്

5. ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?
Ans: 89

6. രണ്ടാം വട്ടമേശ സമ്മേളനം നടന്നത്?
Ans: 1931 സെപ്റ്റംബർ 7

7. രണ്ടാം വട്ടമേശ സമ്മേളനം സമയത്ത് ഇന്ത്യൻ വൈസ്രോയി?
Ans: വെല്ലിങ്ടൺ പ്രഭു

8. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി ഉൾപ്പെടെ പങ്കെടുത്ത പ്രതിനിധികകളുടെ എണ്ണം?
Ans: 107

9. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?
Ans: രണ്ടാം വട്ടമേശ സമ്മേളനം

10. വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഗാന്ധിജി ലണ്ടനിലേക്ക് പോയ കപ്പൽ?
Ans: എസ്.എസ്.രജപുത്താന

11. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്ന വ്യക്തി?
Ans: മദൻ മോഹൻ മാളവ്യ

12. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ 'എന്ന് വിശേഷിപ്പിച്ചത്?
Ans: വിൻസ്റ്റൺ ചർച്ചിൽ

13. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ വനിതകളെ പ്രതിനിധാനം ചെയ്തത്?
Ans: സരോജിനി നായിഡു

14. രണ്ടാം വട്ടമേശ സമ്മേളനത്തിൽ നാട്ടുരാജ്യങ്ങളെ പ്രതിനിധാനം ചെയ്തത്?
Ans: സർദാർ കെ എം പണിക്കർ

15. മൂന്നാം വട്ടമേശ സമ്മേളനം നടന്നത്?
Ans: 1932 നവംബർ 17

16. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത് പ്രതിനിധികളുടെ എണ്ണം?
Ans: 46

17. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഒരേയൊരു വനിത?
Ans: ബീഗം ജഹനാര ഷാനവാസ്

18. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ പ്രതിനിധാനം ചെയ്തത്?
Ans: ഹെൻറി ഗിഡ്നി

19. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ജസ്റ്റിസ് പാർട്ടി നേതാവ്?
Ans: ആർക്കോട്ട് രാമസ്വാമി മുതിലായർ

20. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഹൈദരാബാദ് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്തത്?
Ans: അക്ബർ ഹൈദരി

21. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും ബറോഡയിൽ നിന്നുള്ള പ്രതിനിധി?
Ans: വി.ടി. കൃഷ്ണമാചാരി

22. മൈസൂരിനെ പ്രതിനിധിയായി മൂന്നു വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്?
Ans: സർ മിർസ ഇസ്മായിൽ

23. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത്?
Ans: ഗാന്ധിജി

24. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധഃസ്ഥിതരെ പ്രതിനിധീകരിച്ച് പങ്കെടുത്ത വ്യക്തി?
Ans: ഡോ.ബി.ർ.അംബേദ്കർ

25. സിവിൽ നിയമലംഘന സമരം പുനരാരംഭിച്ചത്?
Ans: 1932 ജനുവരി 3

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1