Showing posts with label കേരളത്തിലെ വന്യജീവിസങ്കേതങ്ങൾ (10th level preliminary exam). Show all posts
Showing posts with label കേരളത്തിലെ വന്യജീവിസങ്കേതങ്ങൾ (10th level preliminary exam). Show all posts

Saturday, January 9, 2021

കേരളത്തിലെ വന്യജീവിസങ്കേതങ്ങൾ (10th level preliminary exam)


1. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം?
Ans: 18

2. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
Ans: പെരിയാർ(1950)

3. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
Ans: പെരിയാർ

4. പെരിയാർ വന്യജീവി സങ്കേതത്തിന്റെ  പഴയ പേര്?
Ans: നെല്ലിക്കാംപെട്ടി ഗെയിം സാങ്ചറി (1934)

5. കേരളത്തിലെ ആദ്യത്തെ കടുവാ സംരക്ഷണ കേന്ദ്രം?
Ans: പെരിയാർ

6. പെരിയാർ വന്യജീവി സങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച വർഷം?
Ans: 1978

7. ഇന്ത്യയിലെ പത്താമത്തെ കടുവ സംരക്ഷണ കേന്ദ്രം?
Ans: പെരിയാർ

8. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം?
Ans: വയനാട് വന്യജീവി സങ്കേതം(1973)

9. ബേഗുർ  വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
Ans: വയനാട് വന്യജീവി സങ്കേതം

10. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം?
Ans: പറമ്പിക്കുളം

11. ഇന്ത്യയിലെ 38 ആമത് കടുവ സംരക്ഷണ കേന്ദ്രമായി പറമ്പിക്കുളത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം?
Ans: 2010

12. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനകവാടം ഉള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം?
Ans: പറമ്പിക്കുളം

13. റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവിസങ്കേതം?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം

14. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: മരക്കുന്നം ദ്വീപ് (നെയ്യാർഡാം)

15. ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
Ans: ഷെന്തുരുണി(1984)

16. ഷെന്തുരുണി മരത്തിന്റെ ശാസ്ത്രീയനാമം?
Ans: ഗ്ലൂട്ട ട്രാവൻകൂറിക്ക

17. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
Ans: കക്കയം( മലബാർ വന്യജീവി സങ്കേതം)

18. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
Ans: മുകുന്ദപുരം( തൃശ്ശൂർ)

19. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
Ans: പാമ്പാർ

20. കേരളത്തിന്റെ  വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?
Ans: ആറളം വന്യജീവി സങ്കേതം

21. ചാമ്പൽ മലയണ്ണാൻ,നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വന്യജീവി സങ്കേതം?
Ans: ചിന്നാർ

22. ഏറ്റവും ഒടുവിലായി(2019) കേരളത്തിൽ നിലവിൽ വന്ന വന്യ ജീവി സങ്കേതം?
Ans: കരിമ്പുഴ( മലപ്പുറം)

23. വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത വന്യജീവിസങ്കേതം?
Ans: ചിന്നാർ

24. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം?
Ans: ചൂളന്നൂർ

25. ലോകബാങ്ക് ബക്കർലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം?
Ans: പെരിയാർ വന്യജീവി സങ്കേതം

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1