Wednesday, January 13, 2021

7ക്ലാസ്സ്‌(അടിസ്ഥാനശാസ്ത്രം, ഭാഗം 1)


1. വിത്തിൽ നിന്ന് പുതിയ തൈചെടികൾ ഉണ്ടാകുന്ന പ്രക്രിയ?
Ans: ലൈംഗിക പ്രത്യുൽപ്പാദനം

2. സസ്യങ്ങളുടെ വേര്,തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ പുതിയ തൈചെടികൾ ഉണ്ടാകുന്ന പ്രക്രിയ?
Ans: കായികപ്രജനനം

3. തെങ്ങിന്റെ സങ്കരയിനങ്ങൾ?
Ans:  വെസ്റ്റ്‌കോസ്റ്റ് ടോൾ
          ഈസ്റ്റ്‌കോസ്റ്റ് ടോൾ
          ചാവക്കാട് ഓറഞ്ച്
          ലക്ഷദീപ് ഓർഡനറി
          ചാവക്കാട് ഗ്രീൻ
          ഗംഗബോന്തം
          ചന്ദ്രലക്ഷ
          ചന്ദ്രശങ്കര
          ലക്ഷഗംഗ

4. നെല്ലിന്റെ സങ്കരയിനങ്ങൾ?
Ans: പവിത്ര, ഹ്രസ്വ, അന്നപൂർണ്ണ

5. പയറിന്റെ സങ്കരയിനങ്ങൾ?
Ans: ലോല,മാലിക,  ഭാഗ്യലക്ഷ്മി,  ജ്യോതിക

6. പച്ചമുളകിന്റെ  സങ്കരയിനങ്ങൾ?
Ans: ഉജ്ജ്വല,  ജ്വാലാമുഖി,  അനുഗ്രഹ

7. വെണ്ടയുടെ സങ്കരയിനങ്ങൾ?
Ans: കിരൺ, അർക്ക, അനാമിക, സൽകീർത്തി

8. വഴുതനയുടെ സങ്കരയിനങ്ങൾ?
Ans: സൂര്യ, ശ്വേത, ഹരിത, നീലിമ

9. തക്കാളിയുടെ സങ്കരയിനങ്ങൾ?
Ans: മുക്തി, അനഘ, അക്ഷയ

10. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം(KAU)?
Ans: മണ്ണുത്തി

11. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം(CTCRI)?
Ans: ശ്രീകാര്യം, തിരുവനന്തപുരം

12. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(IISR)?
Ans: കോഴിക്കോട്

13. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(RRII)?
Ans: കോട്ടയം

14. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം(CPCRI)?
Ans: കാസർഗോഡ്

15. പ്രധാന വിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിള?
Ans: ഇടവിള (intercrop)

16. ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി?
Ans: വിളപര്യം(crop rotation)

17. ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ സൃഷ്ടാവ്?
Ans: മാസനോബു ഫുക്കുവോക്ക

18. ലോകത്ത് ഏറ്റവുമധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം?
Ans: ഇന്ത്യ

19. ഷേവിങ് മിറർ, ടോർച്ചിലെ റീഫ്ലക്ടർ എന്നിവയിൽ ഉപയോഗിക്കുന്ന ദർപ്പണം?
Ans: കോൺകേവ് ദർപ്പണം

20. പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നു.ഈ പ്രതിഭാസത്തെ----------------എന്ന് പറയുന്നു.
Ans: അപവർത്തനം

21. പ്രകാശം ഘടകവർണ്ണങ്ങളായി മാറുന്ന പ്രതിഭാസം?
Ans: പ്രകീർണനം(Dispersion)

22. ആസിഡിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം?
Ans: ചുവപ്പ്

23. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans: മാലിക് ആസിഡ്

24. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans: സിട്രിക് ആസിഡ്

25. നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?  
Ans: ഹൈഡ്രജൻ

26. ഹൈഡ്രജൻ കണ്ടെത്തിയത്?
Ans: ഹെൻറി കാവൻഡിഷ്‌

27. ഹൈഡ്രജന് പേര് നൽകിയത്?
Ans: ലാവോസിയ

28. 'ജലം ഉൽപാദിപ്പിക്കുന്നു' എന്നർത്ഥം വരുന്ന മൂലകം?
Ans: ഹൈഡ്രജൻ

29. ആസിഡുകൾ കാർബേണറ്റുകളുമായി(മുട്ടത്തോട്, ചോക്ക്, മാർബിൾ)പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
Ans: കാർബൺ ഡൈ ഓക്സൈഡ്

30. ഉറുമ്പ് കടിക്കുമ്പോൾ വേദനയ്ക്കു കാരണമാകുന്ന ആസിഡ്?
Ans: ഫോമിക് ആസിഡ്

31. രാസവളം, പെയിന്റ്, ഡൈ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ്?
Ans: നൈട്രിക് ആസിഡ്,  സൾഫ്യൂരിക് ആസിഡ്

32. ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം?
Ans: ഇനാമൽ

33. മൂത്രത്തിൽ ജലത്തിന്റെ അളവ്?
Ans: 96%

34. ശരീരത്തിലെ അരിപ്പ?
Ans: വൃക്ക

35. വൈദ്യുതികളെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത്?
Ans: ചാലകങ്ങൾ (conductor)

36. വൈദ്യുതി കടത്തി വിടാത്ത വസ്തുക്കളെ അറിയപ്പെടുന്നത്?
Ans: ഇൻസുലേറ്റർ

37. വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans: ക്രിസ്ത്യൻ ഈഴ്സ്റ്റഡ്

38. ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്ന തും പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതും എവിടെ വെച്ച്?
Ans: ചെറുകുടൽ

39. ജലത്തിന്റെ ആഗിരണത്തെ സഹായിക്കുന്നത് എവിടെവച്ച്?
Ans: വൻകുടൽ

40. ശുദ്ദജലത്തിന്റെ PH?
Ans: 7

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1