1. അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന നിറം?
Ans: കടും നീല
2. പ്രോട്ടീനിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ?
Ans: നൈട്രജൻ, സൾഫർ, ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ
3. ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഒരു കിലോഗ്രാമിന്------------------------------എന്ന തോതിൽ പ്രോട്ടീൻ ഓരോ ദിവസവും ഭക്ഷണത്തിൽനിന്ന് ലഭിക്കണം?
Ans: 1 ഗ്രാം
4. പ്രോട്ടിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
Ans: ക്വാഷിയോർക്കർ
5. ചെറുപയറിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ അളവ് ?
Ans: 24 ഗ്രാം
6. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ D
7. കാൽസ്യം,ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ സഹായിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ D
8. നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ E
9. സസ്യ എണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ E
10. കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ എ
11. ത്വക്ക്,പല്ല്, മോണ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ C
12. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ K
13. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ?
Ans: വിറ്റാമിൻ C
14. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് സഹായിക്കുന്ന ലോഹം?
Ans: ഇരുമ്പ്
15. എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തന സഹായിക്കുന്ന ലോഹം?
Ans: കാൽസ്യം, ഫോസ്ഫറസ്
16. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ലോഹം?
Ans: സോഡിയം
17. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്, മാനസിക വളർച്ചയ്ക്ക് എന്നിവയ്ക്ക് സഹായിക്കുന്ന ലോഹം?
Ans: അയഡിൻ
18. വിറ്റാമിൻ A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം?
Ans: നിശാന്തത
19. വിറ്റാമിൻ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം?
Ans: വായ്പ്പുണ്ണ്
20. വിറ്റാമിൻ C യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം?
Ans: സ്കർവി
21. വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans: കണ
22. ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
Ans: അനീമിയ
23. തലച്ചോറിലെ ജലത്തിന്റെ അളവ്?
Ans: 85%
24. രക്തത്തിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ്?
Ans: 90%
25. എല്ലുകളിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ്?
Ans: 25%
26. ഭൂമി സ്വയം തിരിയുന്നത് ഭൂമധ്യരേഖാ പ്രദേശത്ത് മണിക്കൂറിൽ ഏകദേശം എത്ര കിലോമീറ്റർ വേഗത്തിലാണ്?
Ans: 1667 km
27. വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്ന ചലനം?
Ans: ദോലനം
28. കാന്തത്തിന്റെ ഒരേതരം ധ്രുവങ്ങളെ വിളിക്കുന്നത്?
Ans: സജാതിയ ധ്രുവം
29. ഭൂമിയുടെ ഭ്രമണം?
Ans: പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
30. ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യാൻ ചന്ദ്രന് വേണ്ട ദിവസം?
Ans: 27 1/3 ദിവസം
31. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും അടുത്തുള്ള നക്ഷത്രം?
Ans: ആൽഫ സെന്റോറി
32. പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം?
Ans: വേട്ടക്കാരൻ(January, February, March )
33. ഒക്ടോബർ മുതൽ ഡിസംബർ വരെ മാസങ്ങളിൽ സന്ധ്യാസമയത്ത് വടക്കൻ ആകാശത്ത് കാണപ്പെടുന്ന നക്ഷത്രഗണം?
Ans: കാശ്യപി
35. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
Ans: തുടയെല്ല്
36. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
Ans: സ്റ്റേപ്പിഡ്
37. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?
Ans: 22
38. നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം?
Ans: 33
39. വാരിയെല്ലിലെ അസ്ഥികളുടെ എണ്ണം?
Ans: 24
No comments:
Post a Comment